ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം ന​വ​വ​ര​ൻ വ​ധു​വി​നെ അ​ടി​ച്ചു​കൊ​ന്നു. വാ​ര​ണാ​സി ജി​ല്ല​യി​ലെ അ​മൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ജൗ​ൻ​പൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ര​തി പാ​ൽ (26) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ 44കാ​ര​നാ​യ രാ​ജു പാ​ൽ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ മൂ​ന്നാ​മ​ത്തെ വി​വാ​ഹ​മാ​ണ്.

മേ​യ് ഒ​ൻ​പ​തി​നാ​ണ് രാ​ജു ആ​ര​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക​യും രാ​ജു ആ​ര​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്ന് ചൗ​ബേ​പൂ​ർ എ​സ്എ​ച്ച്ഒ ജ​ഗ​ദീ​ഷ് കു​സ്വാ​ഹ പ​റ​ഞ്ഞു.

അ​യ​ൽ​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ ആ​ര​തി​യെ ന​ർ​പ​ത്പൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​ര​തി മ​രി​ച്ചി​രു​ന്നു. രാ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യും എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.