വധുവിന്റെ കഴുത്തിൽ താലിമാല ചാർത്തിയതിന് തൊട്ടുപിന്നാലെ ഹൃദയാഘാതം; നവവരൻ മരിച്ചു
Sunday, May 18, 2025 6:08 AM IST
ബംഗളൂരു: കർണാടകയിൽ വധുവിന്റെ കഴുത്തിൽ താലിമാല ചാർത്തിയതിന് തൊട്ടുപിന്നാലെ നവവരൻ മരിച്ചു. പ്രവീൺ(25) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിൽ വിവാഹം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വധുവിന്റെ കഴുത്തിൽ താലിമാല ചാർത്തിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം വരന് നെഞ്ചുവേദന അനുഭവപ്പെടുകയും നിലത്ത് വീഴുകയും ചെയ്തുവെന്ന് വിവാഹത്തിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു.
മാതാപിതാക്കൾ വരനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.