ഒഡീഷയിൽ മിന്നലേറ്റ് എട്ട് പേർ മരിച്ചു
Saturday, May 17, 2025 5:31 AM IST
ഭുവനേശ്വർ: ഒഡീഷയിൽ മിന്നലേറ്റ് എട്ട് പേർ മരിച്ചു. ആറ് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച ഒഡീഷയിലെ വിവിധ ജില്ലകളിൽ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം.
നിരവധിപ്പേർക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പലയിടങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ടായിരുന്നു നൽകിയിരുന്നത്.
മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.