ഹോം സ്റ്റേയിൽ പോലീസുകാരൻ മരിച്ച നിലയിൽ
Saturday, May 17, 2025 12:30 AM IST
ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഹോം സ്റ്റേയിൽ ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയിൽ അജയ് സരസൻ (54) ആണ് മരിച്ചത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് തുടർനടപടികൾ ആരംഭിച്ചു. കളമശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.