ന്യൂ​ഡ​ൽ​ഹി: കേ​ണ​ൽ സോ​ഫി​യ ഖു​റേ​ഷി​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ത്രി വി​ജ​യ് ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടേ​ണ്ടെ​ന്ന് സം​സ്ഥാ​ന ബി​ജെ​പി​യി​ൽ ധാ​ര​ണ. മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് പ​ങ്കെ​ടു​ത്ത ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ന്ത്രി വി​ജ​യ് ഷാ ​രാ​ജി​വെ​ച്ചാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മാ​യി മാ​റു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. കോ​ട​തി തീ​രു​മാ​നം അ​നു​സ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വ് യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന നി​ല​പാ​ടി​ൽ മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി നേ​തൃ​ത്വ​മെ​ത്തി​യ​ത്.