ഒമാനിലെ മാൻ ഹോളിൽ വീണ് അപകടം; കോട്ടയം സ്വദേശിനി ഗുരുതരാവസ്ഥയിൽ
Friday, May 16, 2025 10:42 AM IST
മസ്കറ്റ്: ഒമാനിൽ മാൻ ഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന്(34) ആണ് പരിക്കേറ്റത്. നിലവിൽ ഇവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണുള്ളത്.
സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്യൂണയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ അബദ്ധത്തിൽ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം. ഉടനെ സമീപത്തെ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തിൽ സ്റ്റാഫ് നഴ്സായ ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്ന് സലാലയിലെത്തുന്നത്.