ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചയാൾ മരിച്ചു
Friday, May 16, 2025 6:45 AM IST
ആലപ്പുഴ: സംസ്ഥാനത്ത് കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ചയാൾ മരിച്ചു.
തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. കോളറ സ്ഥിരീകരിച്ച രഘു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് 48കാരൻ രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.