റഷ്യൻ കരസേനാമേധാവിയെ പുറത്താക്കി വ്ളാഡിമിർ പുടിൻ
Friday, May 16, 2025 5:28 AM IST
മോസ്കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പുറത്താക്കി. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല.
70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുടിൻ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.