തി​രു​വ​ന​ന്ത​പു​രം: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു. തി​രു​മ​ല സ്വ​ദേ​ശി പ്ര​വീ​ണി​നെ​യാ​ണ് (27) മ​ർ​ദി​ച്ച​ത്.

പൂ​ജ​പ്പു​ര സ്വ​ദേ​ശി വി​ഷ്ണു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​ണ് സം​ഭ​വം. ‌‌‌വി​ഷ്ണു​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ പ്ര​വീ​ണി​ന് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ൾ​ക്കാ​യി ശാ​ന്തി​ക​വാ​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ​ത്തം​ഗ സം​ഘം പ്ര​വീ​ണി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.