പൊട്ടിക്കരഞ്ഞ് ബെയ്ലിൻ ദാസ്; വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും
Thursday, May 15, 2025 11:40 PM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതി ബെയ്ലിൻ ദാസ് സുഹൃത്തുക്കൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. വഞ്ചിയൂർ സ്റ്റേഷനിൽ നിന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പൊട്ടിക്കരഞ്ഞത്.
ബെയ്ലിൻ ദാസിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. വ്യാഴാഴ്ച രാത്രി ഏഴിന് തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഡാൻസാഫ് സംഘവും തുമ്പ പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്.
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ടെന്ന് മർദനമേറ്റ ജൂണിയർ അഭിഭാഷക ശ്യാമിലി പറഞ്ഞു. പോലീസിനും സർക്കാരിനും പിന്തുണച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.