തെലുങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം
Thursday, May 15, 2025 11:28 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ പാസഞ്ചർ ട്രെയിനിൽ തീപിടിത്തം. മിറയാല ഗുഡയിൽ നിന്നും കച്ചഗുഡയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ഇന്ന് രാവിലെ ട്രെയിൻ യാദാദ്രി ഭുവനഗരി ജില്ലയിലെ ബിബിനഗറിൽ എത്തിയപ്പോഴാണ് കോച്ചുകളിൽ തീ കണ്ടത്. യാത്രക്കാർ ഉടനെ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചു.
ഉടൻ തന്നെ ഫയർഫോഴ്സിനെ വിളിച്ച് തീയണയ്ക്കാൻ കഴിഞ്ഞതിനാൽ കോച്ചിലെ മറ്റ് ഭാഗങ്ങളിലേക്ക് തീപടരുന്നത് തടയാനായി. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.