മണിപ്പൂരിൽ ഏറ്റുമുട്ടൽ; 10 ആയുധധാരികളെ സുരക്ഷാ സേന വധിച്ചു
Thursday, May 15, 2025 6:47 AM IST
ഇംഫാൽ: മണിപ്പൂരിൽ 10 ആയുധധാരികളെ സുരക്ഷാ സേന വധിച്ചു. വലിയ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
മ്യാൻമർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാസേന പരിശോധന ശക്തമാക്കിയിരുന്നു.
പരിശോധനയ്ക്കിടെ സുരക്ഷാസേനയ്ക്കുനേരെ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് പരിശോധന തുടരുകയാണ്.