അബദ്ധത്തില്‍ ഉമ്മത്തിന് കായ കഴിച്ച വയോധിക മരിച്ചു
Tuesday, May 13, 2025 8:04 PM IST
അടിമാലി: അബദ്ധത്തില്‍ ഉമ്മത്തിന് കായ കഴിച്ച വയോധിക മരിച്ചു. അടിമാലി കല്ലാര്‍ അറുപതാംമൈല്‍ പൊട്ടയ്ക്കല്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (89) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടില്‍വച്ച് അബദ്ധത്തില്‍ ഉമ്മത്തിന് കായ കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ അറിയിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് കല്ലാർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. മക്കൾ: കുര്യാക്കോസ്, ജെസി, ബീന, ബാബു, സാബു, സാലി. മരുമക്കൾ: ആലീസ്, ജോയി, ബാബു, ഷിബി, റീന, റോയി.