തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബെ​വ്കോ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം. 70,000 കെ​യ്സ് മ​ദ്യം ക​ത്തി​ന​ശി​ച്ച​താ​യാ​ണ് വി​വ​രം. 15 ബെ​വ്കോ ഔ​ട്ട്ല​റ്റു​ക​ളി​ലേ​ക്കു​ള്ള മ​ദ്യ​മാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബെ​വ്കോ എം​ഡി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി ഇ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ എ​ക്‌​സൈ​സ് മ​ന്ത്രി എം.ബി. രാ​ജേ​ഷ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പ​ക​ടം സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഇ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ബീ​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​നും മ​ദ്യ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഗോ​ഡൗ​ണി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി വെ​ല്‍​ഡിം​ഗ് ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ നി​ന്നും തീ ​പ​ട​ര്‍​ന്ന​താ​യാ​ണ് വി​വ​രം. കെ​ട്ടി​ടം ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി​ട്ടു​ണ്ട്. അ​ലൂ​മി​നി​യം ഷീ​റ്റു​കൊ​ണ്ടു​ള്ള മേ​ല്‍​ക്കൂ​ര​യാ​ണ് കെ​ട്ടി​ട​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ മൂ​ന്ന് യൂ​ണി​റ്റ് അ​ഗ്‌​നി ര​ക്ഷാ​സേ​ന​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.