ജമ്മുവിൽ പാക് ഷെല്ലാക്രമണം രൂക്ഷം; സംഘര്‍ഷ മേഖല സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ള
Saturday, May 10, 2025 10:09 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ ഡ്രോണ്‍ ആക്രമണം നടന്ന വീടുകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു നഗരത്തിലെ ശംഭു ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ ആക്രമണമുണ്ടായ വീട്ടില്‍ മുഖ്യമന്ത്രി എത്തി.
സ്വയം കാറോടിച്ചാണ് അദ്ദേഹം സ്ഥലത്തെത്തിയത്. പ്രദേശവാസികളോട് സംസാരിച്ച മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തി. വെള്ളിയാഴ്ച ഒമർ അബ്ദുള്ള പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
അതേസമയം ജമ്മുവിലെ ജനവാസമേഖലയില്‍ പാക്കിസ്ഥാൻ ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്താത്തലത്തിൽ ജമ്മു നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.