എസ്എസ്എൽസി ഫലം; വെള്ളാർമല ഹൈസ്കൂളിന് നൂറ് മേനി വിജയം
Friday, May 9, 2025 8:23 PM IST
കല്‍പ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച വെള്ളാര്‍മല സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറ് മേനി വിജയം. 55 വിദ്യാർഥികളാണ് വെള്ളാർമല ഹൈസ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷ എഴുതിയത്.
ഒരു വിദ്യാർഥിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർമല സ്കൂളിലെ 32 പേർ മരിച്ചിരുന്നു. ഇതിൽ ഏഴുപേർ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു. സ്കൂൾ കെട്ടിടം തകർന്നതിനാൽ മേപ്പാടി സ്കൂളിനോടൊപ്പമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ വെള്ളാർമല സ്കൂളും പ്രവർത്തിക്കുന്നത്.
അതിജീവനത്തിന്റെ മഹാശക്തിയാണ് വെള്ളാർമല ഹൈസ്കൂളിലെ വിദ്യാർഥികളുടെ വിജയമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.