ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ബാ​ങ്കു​ക​ളു​ടെ യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. പൊ​തു, സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ, ആ​ർ​ബി​ഐ, എ​ൻ​പി​സി​ഐ, സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ൾ, ഇ​ന്ത്യ​ൻ ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി ടീം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ന്‍ ബാ​ങ്കു​ക​ള്‍​ക്കും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നേ​രെ പാ​ക് സൈ​ബ​ര്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ടാ​ണ് നീ​ക്കം. ഇ​ന്ന് വൈ​കി​ട്ടാ​ണ് യോ​ഗം. ഇ​ന്ത്യ​യു​ടെ സൈ​ബ​ർ റെ​സ്പോ​ൺ​സ് ടീ​മു​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ശേ​ഷം രാജ്യത്തെ പ​ല സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ​യും പാ​ക് ഹാ​ക്ക​ർ​മാ​ർ ല​ക്ഷ്യം​വ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യോ​ഗം ചേ​രു​ക.