ടെറിട്ടോറിയൽ ആർമിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനം; പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി
Friday, May 9, 2025 2:42 PM IST
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടെറിട്ടോറിയൽ ആർമിയുടെ സേവനം ഉപയോഗിക്കാൻ കരസേനയ്ക്ക് അനുമതി. ഇതുസംബന്ധിച്ച് അനുമതി പ്രതിരോധ മന്ത്രാലയം സംയുക്ത സൈനിക മേധാവിക്ക് നൽകി.
1948 ലെ ടെറിട്ടോറിയൽ ആർമി നിയമങ്ങളിലെ റൂൾ 33 അനുസരിച്ച് 2025 മേയ് ആറിന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ടെറിട്ടോറിയൽ ആർമിയിലെ ഉദ്യോഗസ്ഥരെയും എൻറോൾ ചെയ്ത ഉദ്യോഗസ്ഥരെയും ആവശ്യാനുസരണം ഗാർഡ് ഡ്യൂട്ടിക്കോ അല്ലെങ്കിൽ സായുധ സേനയെ പിന്തുണയ്ക്കുന്നതിനോ വിളിക്കാൻ അനുമതി നൽകിയതായാണ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.