കനത്ത ഷെല്ലാക്രമണം; പഞ്ചാബില്‍ 200ല്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍
Friday, May 9, 2025 12:49 PM IST
അമൃത്സര്‍: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പഞ്ചാബിലെ കപൂര്‍ത്തലയില്‍ 200ല്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ലൗലി സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇവിടെ കുടുങ്ങിയത്.
മേഖലയില്‍ ഷെല്ലാക്രമണം ശക്തമായതോടെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. 40 വിദ്യാര്‍ഥികൾ ഇന്ന് റോഡുമാർഗം ഡല്‍ഹിയിലേക്ക് തിരിക്കും. അവിടെനിന്ന് വിമാനമാർഗം ചെന്നൈയിലെത്തിയ ശേഷം നാട്ടിലേക്ക് എത്താനാണ് ആലോചിക്കുന്നത്.
പരീക്ഷ ഓണ്‍ലൈനാക്കാമെന്ന് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.