തൃശൂരിലും സുരക്ഷ ശക്തമാക്കി; ഗുരുവായൂരിൽ കൂടുതൽ നിരീക്ഷണം
സ്വന്തം ലേഖകൻ
Thursday, May 8, 2025 9:20 PM IST
തൃശൂർ: രാജ്യമെന്പാടും സുരക്ഷ സന്നാഹങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തൃശൂരിലും സുരക്ഷ ശക്തമാക്കി.തൃശൂരിന് മാത്രമായി പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശമൊന്നും വന്നിട്ടില്ലെങ്കിലും സംസ്ഥാനത്തൊട്ടാകെ സുരക്ഷ സജ്ജീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തൃശൂരിലും സുരക്ഷ ഒരുക്കങ്ങൾ നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ "രാഷ്ട്രദീപിക'യോടു പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിന് നിലവിലുള്ള സായുധസേനാ സുരക്ഷയ്ക്ക് പുറമെ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തും. അവധിക്കാലമായതിനാൽ കൂടുതൽ പേർ ഗുരുവായൂരിലെത്തുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്.
പ്രധാന സ്ഥലങ്ങൾ. വിഐപികളുടെ വീടുകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെന്പാടും സുരക്ഷയും ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തൃശൂരിലേയും സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചത്.