വീണാ ജോര്‍ജിന്റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
Thursday, May 8, 2025 2:56 PM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ യുഎസ് യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനാണ് യാത്രാ അനുമതി തേടിയത്.
സര്‍വകലാശാലയാണ് പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചത്. മൂന്നാഴ്ച മുമ്പാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പോകാനായി മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ ഗവേഷണ സർകലാശാലയാണ് ജോണ്‍സ് ഹോപ്കിന്‍സ്.