ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാക്കിസ്ഥാൻ; പ്രതികരിക്കാതെ ഇന്ത്യ
Thursday, May 8, 2025 7:50 AM IST
ന്യൂഡൽഹി: ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇന്ത്യയുമായി സമ്പർക്കം നടത്തുകയാണെന്ന് പാക്കിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ ആണ് ഒരു വിദേശ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ സമ്പർക്കം തുടരുന്നതായാണ് വിവരം. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ജമ്മുകാഷ്മിരീലെ പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
പൂഞ്ചിലും കുപ്വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ മരിച്ചു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്.