ഇന്ത്യൻ അതിർത്തിക്കടുത്ത് പാക് പോർ വിമാനങ്ങൾ; ഇന്ത്യൻ യുദ്ധവിമാനങ്ങൾ കുതിച്ചെത്തിയതോടെ പിൻവാങ്ങി
Thursday, May 8, 2025 6:53 AM IST
ന്യൂഡൽഹി: പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയതെന്നാണ് വിവരം.
ഓപ്പറേഷന് സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക്കിസ്ഥാന്റെ നീക്കം. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം ഇന്ത്യ മനസിലാക്കി.
തുടർന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് ഉടൻ കുതിച്ചെത്തുകയായിരുന്നു. പിന്നാലെ പാക് വിമാനങ്ങൾ അതിർത്തി കടക്കാതെ മടങ്ങിയെന്നാണ് വിവരം.