പുതുക്കാട് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍
Thursday, May 8, 2025 4:48 AM IST
തൃശൂര്‍: പുതുക്കാട് തലോരില്‍ മൊബൈല്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. അന്നമനട കല്ലൂര്‍ ഊളക്കല്‍ വീട്ടില്‍ സെയ്ത് മൊഹസീന്, സഹോദരന് മൊഹത്ത് അസീം എന്നിവരാണ് അറസ്റ്റിലായത്.
പുതുക്കാട് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 31 ന് അതിരാവിലെ സംസ്ഥാന പാതയോരത്തെ അഫാത്ത് മൊബൈല്‍ കടയുടെ ഷട്ടറിന്റെ താഴ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് സംഘം മോഷണം നടത്തിയത്.