സ്കൂൾ കുട്ടികളുമായി പോയ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു
Thursday, May 8, 2025 12:02 AM IST
അമൃത്സർ: പഞ്ചാബിലെ പട്യാല ജില്ലയിലെ സമാനയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ആറ് സ്കൂൾ കുട്ടികളും ഒരു ഡ്രൈവറും മരിച്ചു. സമാന-പട്യാല റോഡിലാണ് അപകടമുണ്ടായത്.
സ്കൂളിൽ നിന്ന് വിദ്യാർഥികളെ തിരികെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ഒമ്പത് കുട്ടികളിൽ ആറ് പേർ മരിച്ചതായും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു. മരിച്ച കുട്ടികൾ 12-13 വയസിനിടയിലുള്ളവരാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ദുഃഖം രേഖപ്പെടുത്തി. ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.