സിബിഐ ഡയറക്ടറായി പ്രവീൺ സൂദ് തുടരും
Wednesday, May 7, 2025 6:00 PM IST
ന്യൂഡൽഹി: പ്രവീൺ സൂഡ് സിബിഐ ഡയറക്ടറായ പ്രവീൺ സൂദ് തുടരും. ഒരു വർഷത്തേയ്ക്ക് കൂടി കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.
പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകാൻ തിങ്കളാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടങ്ങിയവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്.
സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാബിനറ്റ് അപ്പോയിന്റസ് കമ്മിറ്റിയാണ് പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകിയത്. 2023ലാണ് സിബിഐ ഡയറക്ടറായി പ്രവീൺ സൂദ് ചുമതലയേറ്റത്.