യുവേഫ ചാമ്പ്യൻസ് ലീഗ്: ഫൈനൽ ലക്ഷ്യമിട്ട് പിഎസ്ജിയും ആഴ്സണലും ഇന്നിറങ്ങും
Wednesday, May 7, 2025 7:19 AM IST
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനൽ ലക്ഷ്യമിട്ട് പിഎസ്ജിയും ആഴ്സണലും ഇന്ന് കളത്തിലിറങ്ങും. സെമി ഫൈനലിന്റെ രണ്ടാം പാദത്തിലാണ് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടുന്നത്.
ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
ലണ്ടനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഒസ്മാൻ ഡെംപലെയാണ് വിജയഗോൾ നേടിയത്.