ബാങ്കിലെ നിയമനക്കോഴ; ഐ.സി. ബാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് വിജിലൻസ്
Tuesday, May 6, 2025 2:31 PM IST
വയനാട്: സുൽത്താൻ ബത്തേരി സഹകരണ ബാങ്കിലെ നിയമനക്കോഴയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് അന്വേഷണ റിപ്പോർട്ട്.
മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്ക് റിപ്പോർട്ട് കൈമാറി. ബത്തേരി സഹകരണ ബാങ്കിൽ നിയമനം നൽകാമെന്നേറ്റ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു ബാലകൃഷ്ണനെതിരായ പരാതികൾ.
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹ്യയ്ക്ക് ഇടയാക്കിയതും ബാങ്കിലെ അഴിമതിയായിരുന്നു. ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ബാലകൃഷ്ണൻ ശിപാർശ നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.