പഞ്ചാബില്‍ വന്‍ ആയുധശേഖരം പിടികൂടി; സംഭവത്തിന് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് പോലീസ്
Tuesday, May 6, 2025 10:44 AM IST
അമൃത്സര്‍: പഞ്ചാബില്‍നിന്ന് വന്‍ ആയുധശേഖരം പിടികൂടി. ഗ്രനേഡുകളും റോക്കറ്റ് പ്രൊപ്പൈല്ഡ് ഗ്രനേഡുകളും ഐഇഡികളുമാണ് കണ്ടെത്തിയത്. പാക് ചാരസംഘടന ഐഎസ്ഐയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ പഞ്ചാബ് പോലീസ് കണ്ടെത്തി.
പഞ്ചാബിലെ അടക്കം സ്ലീപ്പര്‍ സെല്ലുകളെ സജീവമാക്കുന്നതിന് വേണ്ടി നടത്തിയ ഒരു ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് ആയുധശേഖരം ഇവിടെയെത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
ആയുധശേഖരം പിടികൂടിയ പശ്ചാത്തലത്തില്‍ വനമേഖലയില്‍ അടക്കം തെരച്ചില്‍ തുടരുകയാണ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയത്.