രക്ഷകരായി സ്റ്റബ്സും അശുതോഷും; ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ
Monday, May 5, 2025 9:34 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് ഡൽഹി എടുത്തത്.
62 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് വൻ തകർച്ചയെ നേരിട്ട ഡൽഹിയെ ട്രിസ്റ്റൻ സ്റ്റബ്സും അശുതോഷ് ശർമയും ചേർന്നാണ് കരകയറ്റിയത്. ഇരുവരും 41 റൺസ് വീതമാണ് എടുത്തത്. വിപ്രജ് നിഗം 18 റൺസ് എടുത്തു.
സൺറൈസേഴ്സിന് വേണ്ടി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റെടുത്തു. ജയ്ദേവ് ഉനദ്കട്ട്, ഹർഷൽ പട്ടേൽ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.