പാക്കിസ്ഥാനുള്ള ധനസഹായം കുറയ്ക്കണമെന്ന് എഡിബിയോട് ഇന്ത്യ
Monday, May 5, 2025 9:25 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് നൽകുന്ന ധനസഹായം കുറയ്ക്കണമെന്ന് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) നോട് ആവശ്യപ്പെട്ട് ഇന്ത്യ. മിലാനിൽ നടക്കുന്ന എഡിബിയുടെ വാർഷികയോഗത്തിൽ വച്ച് ധനമന്ത്രി നിർമല സീതാരാമൻ എഡിബിയുടെ പ്രസിഡന്റ് മസാട്ടോ കാണ്ഡയോടാണ് ഈക്കാര്യം ആവശ്യപ്പെട്ടത്.
യുറോുപ്യ രാജ്യങ്ങളോടും പാക്കിസ്ഥാനുള്ള ധനസഹായം കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഏപ്രിൽ 22ന് ആണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. 26 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ നിർത്തിവച്ചിരുന്നു. വ്യോമമേഖലയിലേക്കുള്ള പ്രവശേനം നിഷേധിക്കൽ, പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടയൽ, സിന്ധുനദീജല കരാർ മരവിപ്പിക്കൽ അടക്കമുള്ള നടപടികൾ ഇന്ത്യ നടപ്പിലാക്കി.