നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ പൂണൂൽ അഴിച്ചുമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
Monday, May 5, 2025 8:54 PM IST
കലാബുർഗി: കർണാടകയിലെ കലാബുർഗിയിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ ബ്രാഹ്മണ വിദ്യാർഥിയുടെ പൂണൂൽ അഴിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. പരീക്ഷ നടത്തിപ്പിനായി എൻടിഎ നിയോഗിച്ചവരാണ് അറസ്റ്റിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് കലാബുർഗിയിൽ ബ്രാഹ്മണസമുദായാംഗങ്ങളുടെ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞമാസം 16നു നടന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലും സമാന സംഭവം നടന്നിരുന്നു