തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പാ​ക്കേ​ജ് ഗ​താ​ഗ​ത​മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ. കെ​എ​സ്ആ​ർ​ടി​സി​യും എ​സ്ബി​ഐ​യും ചേ​ർ​ന്നു​ള്ള പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് പാ​ക്കേ​ജാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥി​രം ജീ​വ​ന​ക്കാ​രി​ൽ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ ഒ​രു കോ​ടി രൂ​പ കു​ടും​ബ​ത്തി​ന് ല​ഭി​ക്കും. ജീ​വ​ന​ക്കാ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യ വൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ 80 ല​ക്ഷം രൂ​പ​യും ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഈ ​പ​ദ്ധ​തി​യു​ടെ വി​ഹി​തം കെ​എ​സ്ആ​ർ​ടി​സി​യാ​ണ് മു​ട​ക്കു​ന്ന​തെ​ന്നും ജീ​വ​ന​ക്കാ​ർ ഇ​തി​ലേ​ക്ക് വി​ഹി​തം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. 25095 ജീ​വ​ന​ക്കാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.