വെടിക്കെട്ട് ബാറ്റിംഗ് ലക്ഷ്യമിട്ട് സിഎസ്കെ; ഉര്‍വില്‍ പട്ടേലിനെ ടീമിലെത്തിച്ചു
Monday, May 5, 2025 6:31 PM IST
ചെന്നൈ: ഐപിഎൽ പതിനെട്ടാം സീസണിൽ മോശം ഫോമിൽ തുടരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് വെടിക്കെട്ട് ബാറ്റിംഗ് ലക്ഷ്യമിട്ട് പുതിയ താരത്തെ ടീമിലെത്തിച്ചു. യുവതാരമായ ഉര്‍വില്‍ പട്ടേലിനെയാണ് ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നത്. 30 ലക്ഷം രൂപയ്ക്കാണ് ഉര്‍വില്‍ ചെന്നൈ കുപ്പായമണിയുന്നത്.
പരിക്കേറ്റ യുവതാരം വൻഷ് ബേദിക്ക് പകരക്കാരനായാണ് ഉർവിൽ സിഎസ്കെയിലെത്തിയത്. ലിഗമെന്റിന് പരിക്കേറ്റതിനെ തുടർന്ന് വർഷ് ബേദിക്ക് സീസൺ നഷ്ടമാകുന്ന സാഹചര്യത്തിലാണ് പുതിയ താരത്തെ ചെന്നൈ ടീമിലെത്തിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റിക്കാർഡുള്ള താരമാണ് ഉർവിൽ. ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി താരത്തിന്റെ. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി കളത്തിലിറങ്ങിയപ്പോള്‍ 28 പന്തിലാണ് ഉര്‍വില്‍ സെഞ്ചുറി നേടിയത്.
സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റിൽ 35 പന്തില്‍ 113 റണ്‍സും താരം നേടിയിട്ടുണ്ട്. 12 സിക്സും ഏഴ് ഫോറുമാണ് ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്.