പൂരദിനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി തൃശൂരിൽ; എച്ച്. വെങ്കിടേഷ് തിങ്കളാഴ്ചയെത്തും
Sunday, May 4, 2025 10:26 PM IST
തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് തിങ്കളാഴ്ച തൃശൂരിൽ എത്തും. പൂര ദിവസം എഡിജിപി തൃശൂരിലുണ്ടാകും.
ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. കഴിഞ്ഞ വർഷം പൂരത്തിനിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ കരുതലോടെയായിരിക്കും സർക്കാരും പോലീസും നീങ്ങുക.
അതേസമയം തൃശൂർ പൂരം കലക്കലിൽ ഡിജിപി ഈ മാസം റിപ്പോർട്ട് നൽകും. വിഷയത്തില്‍ എഡിജിപിയുടെ വിശദീകരണവും അന്വേഷണസംഘം രേഖപ്പെടുത്തും.