കുവൈറ്റിൽ കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി മറൈൻ റെസ്ക്യൂ ടീം
Sunday, May 4, 2025 1:20 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബാഹ് അൽ അഹ്മദ് ഷാലെയുടെ സമീപത്തുള്ള കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന. റിപ്പോര്‍ട്ട് ലഭിച്ചയുടൻ അഗ്നിരക്ഷാ സേനയും മറൈൻ റെസ്ക്യൂ ടീമും സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടിയെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി ഉടൻ തന്നെ കൂടുതൽ പരിചരണത്തിനും വിലയിരുത്തലിനുമായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
അത്യാഹിത വിഭാഗം ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ പരിചരിച്ചു.