മീത്തലിൽ കണ്ടത് പുലിയല്ല കാട്ടുപൂച്ച; സ്ഥിരീകരിച്ച് വനംവകുപ്പ്
Saturday, May 3, 2025 11:08 PM IST
കോഴിക്കോട്: പൂനത്ത് കാരിപാറ മീത്തലിൽ കണ്ടത് കാട്ടുപൂച്ചയെയാണെന്ന് വനം വകുപ്പ്. പുലിയെന്ന് സംശയിച്ച മൃഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം വകുപ്പ് കാട്ടു പൂച്ചയാണെന്ന് സ്ഥിരീകരിച്ചത്.
മുണ്ടക്കൽ സ്വദേശി ശരീഫയുടെ വീടിന് സമീപം ശനിയാഴ്ച രാത്രി 7.45 നാണ് കാട്ടുപൂച്ചയെ കണ്ടത്. തുടർന്ന് ഇത് പുലിയാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
കാട്ടുപൂച്ചയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. എങ്കിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കും.