ഭു​വ​നേ​ശ്വ​ർ: 2025ലെ ​ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം നേ​ടി എ​ഫ്സി ഗോ​വ. ഫൈ​ന​ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സിയെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ഗോ​വ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഗോ​വ​യു​ടെ ര​ണ്ടാ​മ​ത്തെ കി​രീ​ട നേ​ട്ട​മാ​ണി​ത്.

ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബോ​ർ​ജ ഹെ​ർ​ണാ​ണ്ട​സും ഡി​ജാ​ൻ ഡ്രാ​സി​ച്ചു​മാ​ണ് എ​ഫ്സി ഗോ​വ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബോ​ർ​ജ ര​ണ്ടു ഗോ​ളും ഡ്രാ​സി​ച്ച് ഒ​രു ഗോ​ളും നേ​ടി.

2019ലായി​രു​ന്നു സൂ​പ്പ​ർ ക​പ്പി​ലെ ഗോ​വ​യു​ടെ ആ​ദ്യ കി​രീ​ട​നേ​ട്ടം.