പാക്കിസ്ഥാൻകാരിയെ വിവാഹം കഴിച്ചകാര്യം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
Saturday, May 3, 2025 8:30 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ചകാര്യം മറച്ചുവെച്ച സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു. ജമ്മു കാഷ്മീർ സ്വദേശി മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്.
ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് കണ്ടെത്തിയാണ് നടപടി. പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാഷ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് ഇന്ത്യയിൽ തുടരാൻ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്.