സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ യുപിയിൽ ജാതി സെൻസസ് നടത്തും: അഖിലേഷ് യാദവ്
Friday, May 2, 2025 6:36 PM IST
ലക്നോ: 2027ൽ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമാണെന്നും അഖിലേഷ് പറഞ്ഞു.
രാജ്യത്തെ 90 ശതമാനം ജനങ്ങളും ജാതി സെൻസസിനെ പിന്തുണയ്ക്കുന്നവർ ആണെന്നും എസ്പി അധ്യക്ഷൻ പറഞ്ഞു. പിന്നോക്കക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സെൻസസ് ആവശ്യമാണെന്നും അഖിലേഷ് പറഞ്ഞു.
എസ്പി അധികാരത്തിലെത്തിയാൽ ലക്നോവിൽ മഹാരാജ സുഹേൽദേവിന്റെ വലിയ പ്രതിമ സ്ഥാപിക്കുമെന്നും അഖിലേഷ് പറഞ്ഞു. ഗോമതി നദിയുടെ തീരത്തായിരിക്കും പ്രതിമ സ്ഥാപിക്കുകയെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.