വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് മൈ​ക്ക് വാ​ൾ​ട്സി​നെ ത​ൽ​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി. വാ​ൾ​ട്സി​ന് പ​ക​രം മാ​ർ​ക്കോ റു​ബി​യോ താ​ൽ​കാ​ലി​ക​മാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കും.

അ​മേ​രി​ക്ക​യു​ടെ യു​എ​ൻ അം​ബാ​സ​ഡ​റാ​യി വാ​ൾ​ട്സി​ന് പ​ക​രം ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യു​ടെ പു​തി​യ യു​എ​ൻ അം​ബാ​സ​ഡ​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ന്യൂ​യോ​ർ​ക്കി​ൽ അ​മേ​രി​ക്ക​യു​ടെ യു​എ​ൻ മി​ഷ​ന് മൈ​ക്ക് വാ​ൾ​ട്സ് നേ​തൃ​ത്വം ന​ൽ​കും.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വി​ന്‍റെ പ​ദ​വി​യി​ൽ​നി​ന്ന് മൈ​ക്ക് വാ​ൾ​ട്സി​നെ നീ​ക്കി​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ല​ക്സ് വോം​ഗി​നെ​യും പു​റ​ത്താ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.