ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ഐഎസ്ഐ മേധാവിക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല
Thursday, May 1, 2025 5:44 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യൻ സൈന്യം തയാറെടുക്കുന്നു എന്ന സൂചനയെ തുടർന്ന് തിരക്കിട്ട നടപടികളിലേക്ക് പാക്കിസ്ഥാൻ.
ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല നൽകി. ഐഎസ്ഐ മേധാവിയുടെ ചുമതലയിലിരിക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അധിക ചുമതല കൂടി നൽകുന്നത് ഇതാദ്യമായാണ്.
പാക്കിസ്ഥാന്റെ പത്താമത് ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് മുഹമ്മദ് അസിം മാലിക്ക്. 2024 ഒക്ടോബറിലാണ് മുഹമ്മദ് അസിം മാലിക്കിനെ ഐഎസ്ഐ മേധാവിയായി നിയമിച്ചത്.