ആശാസമരത്തിന് പിന്തുണ; മല്ലിക സാരാഭായിക്ക് സർക്കാരിന്റെ അഭിപ്രായ വിലക്ക്
Thursday, May 1, 2025 1:56 PM IST
തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് അഭിപ്രായ വിലക്ക് നേരിട്ടെന്ന് സൂചിപ്പിച്ച് കേരള കലാമണ്ഡലം ചാന്‍സിലര്‍ മല്ലിക സാരാഭായ്. സമരത്തെ പിന്തുണച്ചതിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.
ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വര്‍ക്കര്‍മാര്‍ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ നാളുകളായി അവര്‍ക്ക് തുഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാന്‍ ഇനി അനുവദിക്കില്ല. ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണമെന്ന് മല്ലിക സാരാഭായ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ആശമാർക്ക് പ്രതിഷേധ ഓണറേറിയം വിതരണം ചെയ്യുന്ന പരിപാടി ഇന്നുച്ചയ്ക്ക് മല്ലിക സാരാഭായി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ഇതിനിടെയാണ് മല്ലികയെ പിന്തിരിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.