ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ഷിം​ല സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. മെ​യ് അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ ഷിം​ല സ​ന്ദ​ർ​ശ​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ റ​ഷ്യ സ​ന്ദ​ര്‍​ശ​ന​വും റ​ദ്ദാ​ക്കി​യി​രു​ന്നു. മെ​യ് ഒ​മ്പ​തി​ലെ വി​ക്ട​റി ദി​ന പ​രി​പാ​ടി​യി​ലേ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്ന​ത്.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി റ​ഷ്യ​യി​ലേ​ക്ക് പോ​കാ​നാ​ണ് നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ചി​ല പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളാ​ല്‍ മോ​ദി എ​ത്തി​ല്ലെ​ന്ന വി​വ​രം റ​ഷ്യ ത​ന്നെ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു.