കെട്ടിട പെർമിറ്റിന് കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ
Wednesday, April 30, 2025 8:44 PM IST
കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന ആണ് അറസ്റ്റിലായത്.
വിജിലൻസ് ആണ് സ്വപ്നയെ അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.
കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്.
കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടറാണ് സ്വപ്ന. തൃശൂർ സ്വദേശിയാണ്.