ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
Wednesday, April 30, 2025 11:52 AM IST
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി വാങ്ങിയതായി തെളിവില്ലാത്ത സാഹചര്യത്തിലാണിത്. കേസിലെ നടപടിക്രമങ്ങള്‍ക്കായി നടനെ വീണ്ടും വിളിച്ചുവരുത്തും.
തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ്' എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. തസ്ലീമയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി.
അതേസമയം താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. നിലവിൽ ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നും ശ്രീനാഥ് ഭാസി മൊഴി നൽകി. തിങ്കളാഴ്ചയാണ് നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും കൊച്ചിയിലെ മോഡലായ സൗമ്യയേയും എക്സൈസ് ചോദ്യം ചെയ്തത്.