മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു
Wednesday, April 30, 2025 10:59 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു. കടലിൽ വീണവർ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല.
ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു സംഭവം. അഴിമുഖത്തായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.
കഴിഞ്ഞ ദിവസം ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്ന വള്ളം തലകീഴായി മറിഞ്ഞിരുന്നു. 17 പേർ കടലിൽ വീണു. പിന്നീട് ഇവർ നീന്തി കരയ്ക്ക് കയറുകയായിരുന്നു.