ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ സ​ർ​ക്കാ​ർ അ​നു​കൂ​ല പോ​രാ​ളി​ക​ളും ന്യൂ​ന​പ​ക്ഷ ഡ്രൂ​സ് വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 13​ പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ഡ​മാ​സ്ക​സ് ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ജ​റാ​മ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഇ​സ്ലാം മ​ത​പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദി​നെ വി​മ​ർ​ശി​ക്കു​ന്ന ഓ​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്.