ഷാജി എൻ.കരുൺ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
Tuesday, April 29, 2025 7:47 PM IST
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. രാവിലെ പത്തരയോടെയാണ് വെള്ളയമ്പലത്തെ വസതിയില്‍ നിന്ന് മൃതദേഹം പൊതുദര്‍ശനത്തിനായി കലാഭവനിലേക്ക് കൊണ്ടുവന്നത്.
രണ്ട് മണിക്കൂറോളം ഇവിടെ പൊതുദര്‍ശനത്തിനുവച്ചു. ഉച്ചയോടെ വീണ്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍. കരുണ്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് അന്തരിച്ചത്.