ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 25 പേർക്ക് പരിക്ക്
Tuesday, April 29, 2025 4:50 PM IST
കൽപ്പറ്റ : വയനാട് കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അതേസമയം കനത്ത മഴയും കാറ്റും തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.